ട്രാന്‍സ്‌ജെന്‍ഡറുകള്‍ സ്ത്രീകളുടെ കായികമല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് തടയും: ട്രംപ്

Update: 2025-01-20 13:38 GMT

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകള്‍ സ്ത്രീകളുടെ കായികമല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് തടയുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഉയര്‍ത്തിയ ഇത്തരം മുദ്രാവാക്യങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെല്ലാം നിര്‍ത്തലാക്കും. ലിംഗമാറ്റം പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളുകള്‍ക്കുള്ള സഹായം അവസാനിപ്പിക്കും. സ്ത്രീ, പുരുഷന്‍ എന്നീ രണ്ടു ലിംഗത്തില്‍പ്പെട്ടവരെ മാത്രമേ യുഎസ് അംഗീകരിക്കുന്നുള്ളു എന്ന നിയമം പാസാക്കാനുള്ള നടപടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.