ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പരപ്പനങ്ങാടി സ്വദേശി ട്രെയ്‌നില്‍ വെച്ച് മരിച്ചു

Update: 2025-01-17 12:34 GMT

പരപ്പനങ്ങാടി: ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി െ്രെടനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലതിങ്ങല്‍ കൊട്ടന്തല ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സന്‍ (62) ആണ് മരിച്ചത്. ജോലിസ്ഥലമായ ചെന്നൈയില്‍ നിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെട്ട െ്രെടനില്‍ വനജ ജംഗ്ഷന്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. ഖബറടക്കം നാളെ രാവിലെ പലതിങ്ങല്‍ കൊട്ടംന്തല ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: നഫീസ. മക്കള്‍: ഷമീം, റാബിയ, ഫാത്തിമ. മരുമക്കള്‍: സത്താര്‍, നാസര്‍, സുമയ്യ.