ബംഗാളി ഭാഷ സംസാരിച്ചതിന് വ്യാപാരികളെ മര്‍ദ്ദിച്ചു

Update: 2025-09-29 13:31 GMT

കൊല്‍ക്കൊത്ത: ബംഗാളി ഭാഷ സംസാരിച്ചതിന് പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ വ്യാപാരികള്‍ ബിഹാറില്‍ ആക്രമണത്തിനിരയായി. ജാലിം ശെയ്ഖ്, ദില്‍വാര്‍ ശെയ്ഖ്, നാസിര്‍ ശെയ്ഖ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഹരിഹരപുര പോലിസ് കേസെടുത്തു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിഷേധിച്ചു.