ഹോര്‍മുസ് കടലിടുക്ക് വഴി കൂടുതല്‍ കപ്പലുകള്‍ കടന്നുപോകുന്നതായി ട്രാക്കിംഗ് ഡാറ്റ

Update: 2026-04-03 07:11 GMT

യുദ്ധം തുടങ്ങിയതിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഹോര്‍മുസ് കടലിടുക്ക് വഴി കൂടുതല്‍ കപ്പലുകള്‍ കടന്നുപോകുന്നതായി സമുദ്ര രഹസ്യാന്വേഷണ സ്ഥാപനമായ വിന്‍ഡ്വാര്‍ഡ്. നിര്‍ണായക ജലപാതയിലൂടെയുള്ള ഗതാഗതങ്ങളുടെ എണ്ണം ബുധനാഴ്ച 16 ആയി വര്‍ദ്ധിച്ചു - തുടര്‍ച്ചയായ മൂന്നാമത്തെ ദൈനംദിന വര്‍ദ്ധനവ്.

16 കപ്പലുകളും ലാരക് ദ്വീപ് വഴിയുള്ള ഒരു പാത ഉപയോഗിച്ചു. കൂടുതല്‍ രാജ്യങ്ങള്‍ 'കപ്പലുകള്‍ കടത്തിവിടാനായി ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും' 'വരും ദിവസങ്ങളില്‍ കപ്പലുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും' വിന്‍ഡ്വാര്‍ഡ് പറഞ്ഞു.

ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് സംയുക്ത സേന ഇറാന്‍ ആക്രമിക്കുന്നതിന് മുമ്പ് ഹോര്‍മുസ് വഴി പ്രതിദിനം 130 കപ്പലുകള്‍ കടന്നു പോയിരുന്നു. യുദ്ധം തുടങ്ങിയതോടെ ഇറാന്‍ തന്ത്രപ്രധാനമായ ഈ പാത പൂര്‍ണമായും അടച്ചു. തുടര്‍ന്ന് സൗഹൃദ രാജ്യങ്ങള്‍ക്ക് മാത്രം നിയന്ത്രിതമായ തോതില്‍ തുറന്ന് കൊടുക്കുകയായിരുന്നു. യുഎസ്-ഇസ്രായേല്‍ സൗഹൃദ രാജ്യങ്ങള്‍ക്ക് ഇപ്പോഴും ഹോര്‍മുസ് വഴിയുള്ള ഗതാഗതത്തിന് ഇറാന്റെ അനുമതിയില്ല.

Tags: