ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ ബസ് തിട്ടയില്‍ ഇടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

Update: 2026-01-18 07:58 GMT

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വിനോദ സഞ്ചാരികളുടെ ബസ് തിട്ടയില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാല്‍വരി മൗണ്ടില്‍ നിന്നും രാമക്കല്‍മേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിള്‍ മാപ്പ് നോക്കി പോകുമ്പോള്‍ ഇടുങ്ങിയ വഴിയിലെ തിട്ടയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.