''തൂഫാനുല്‍ അഖ്‌സ തടയാനായില്ല'; ഇസ്രായേലി സൈന്യത്തിന്റെ ഓപ്പറേഷന്‍സ് വിഭാഗം മേധാവി രാജിവക്കും

Update: 2025-03-04 01:59 GMT

തെല്‍അവീവ്: ഫലസ്തീനികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ തടയുന്നതില്‍ പരാജയപ്പെട്ട ഇസ്രായേലി സൈന്യത്തിന്റെ ഓപ്പറേഷന്‍സ് ഡയറക്ടേറ്റിന്റെ തലവന്‍ മേജര്‍ ജനറല്‍ ഒഡേദ് ബസിയൂക് രാജിവക്കും. ഇസ്രായേലി സൈന്യത്തിന്റെ പുതിയ മേധാവിയായി സ്ഥാനമേല്‍ക്കുന്ന മേജര്‍ ജനറല്‍ ഇയാല്‍ സാമിറിനെയാണ് ഒഡേദ് ബസിയൂക് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 33 വര്‍ഷമായി ഇസ്രായേലി സൈന്യത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ബസിയൂക്.