കോഴിക്കോട്: രാമനാട്ടുകരമുതല്‍ വെങ്ങളം വരെയുള്ള ബൈപ്പാസില്‍ ടോള്‍ പിരിവ് വൈകും. ജനുവരി ഒന്നുമുതല്‍ ടോള്‍ പിരിക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ട്രയല്‍ റണ്ണിന് ശേഷം ടോള്‍ പിരിവ് തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെയും റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാതെയും ടോള്‍ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.