ചെന്നൈ: പാകം ചെയ്യാത്ത മുട്ട കൊണ്ടുള്ള മയോണൈസ് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം മയോണൈസിന്റെ നിര്‍മാണം, ശേഖരണം, വിതരണം എന്നിവ ഒരു വര്‍ഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. പാകം ചെയ്യാത്ത മുട്ടയും ഭക്ഷ്യ എണ്ണയും വിനാഗിരിയും മറ്റും ചേര്‍ത്ത് ശവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന മയോണൈസ്, സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ മൂലമുള്ള ഭക്ഷ്യവിഷബാധക്ക് കാരണമായേക്കാമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അര്‍ ലവ്‌ലീനയുടെ ഉത്തരവ് പറയുന്നു.