ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങളില്‍ സായുധ കാവല്‍

Update: 2025-07-28 15:48 GMT

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കുഴിച്ചിട്ടെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളില്‍ സായുധ പോലിസിനെ വിന്യസിച്ചു. കൊലപാതകങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലാണ് സായുധ പോലിസിനെ വിന്യസിച്ചിരിക്കുന്നത്.


നിലവില്‍ പതിനഞ്ച് സ്ഥലങ്ങളിലാണ് സായുധ കാവലുള്ളത്. രണ്ടു പോലിസുകാരെ വീതമാണ് ഓരോ സ്ഥലത്തും വിന്യസിച്ചിരിക്കുന്നത്.പോലിസിന് പുറമെ വനംവകുപ്പ്, റെവന്യു വകുപ്പ്, സര്‍വേ വകുപ്പ് ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇന്ന് രാവിലെ മുതല്‍ സ്ഥല പരിശോധന നടത്തിയിരുന്നത്. നാളെ രാവിലെ വീണ്ടും പരിശോധന ആരംഭിക്കും.