കണ്ണൂര്‍: അയ്യന്‍കുന്നില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കടുവയെ വെള്ളിയാഴ്ച രാത്രി തന്നെ വയനാട് കുപ്പാടി കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. പാലത്തുംകടവില്‍ വീടിനോട് ചേര്‍ന്ന് തൊഴുത്തില്‍ കെട്ടിയ നാല് പശുക്കളെ കഴിഞ്ഞരാത്രി കടുവ കടിച്ചുകൊന്നു. അത്യുത്പാദനശേഷിയുള്ള രണ്ട് കറവപ്പശക്കളും ഒരു ഗര്‍ഭിണിയായ പശുവും ഒരു കിടാവിനെയുമാണ് കടുവ കൊന്നത്.