തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ കാണാതായി; ഉപേക്ഷിച്ചതെന്ന് അമ്മയുടെ മൊഴി
കൊച്ചി: തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം ആലുവ ഭാഗത്തേക്ക് ബസില്‍ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെണ്‍കുട്ടിയെ കാണാതായത്. അങ്കണവാടിയില്‍ പോയ ശേഷം അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലിസിന് മൊഴി നല്‍കി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. പുത്തന്‍കുരിശ് സ്‌റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും സമീപത്തെ സ്‌റ്റേഷനുകളിലും പട്രോളിങ് നടത്തുന്നുണ്ട്. നീല ജീന്‍സും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോള്‍ കല്യാണി ധരിച്ചിരുന്നത്. ആലുവ ഭാഗത്ത് എത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണ് അമ്മ പോലിസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റുകയായിരുന്നു.