ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിന് സമീപം ഏറ്റുമുട്ടൽ; മൂന്ന് പേർ കൊല്ലപ്പെട്ടു

Update: 2026-04-07 10:49 GMT

ഇസ്താംബൂൾ: നഗരത്തിലെ ബെഷിക്താസ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഇസ്രായേൽ കോൺസുലേറ്റിന് സമീപം വെടിവയ്പ്പ് ഉണ്ടായതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

വെടിവയ്പ്പിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തെ തുടർന്ന് തുർക്കിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിന് സമീപമാണ് വെടിവയ്പ്പ്

നടന്നത്. . സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കോൺസുലേറ്റ് കെട്ടിടത്തിനടുത്ത് അജ്ഞാത വ്യക്തി ആദ്യം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. സുരക്ഷാ സേന ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

തുർക്കി സുരക്ഷാ ഏജൻസികൾ പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്നും ആക്രമി ആരാണെന്നും കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. കോൺസുലേറ്റിലെ ജീവനക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്.

സംഭവത്തെ തുടർന്ന് തുർക്കിയിൽ സുരക്ഷാ ജാഗ്രത വർധിപ്പിച്ചു.