ഇടുക്കി: മൂന്നു കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. മൂവാറ്റുപുഴ പള്ളിക്കര ഈന്തുങ്കല്‍ ആന്റോ(30)ആണ് പിടിയിലായതെന്ന് തൊടുപുഴ പോലിസ് അറിയിച്ചു. ഒളമറ്റം കമ്പിപ്പാലത്തിനു സമീപം കഞ്ചാവുമായി എത്തിയ പ്രതിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ബൈക്കുപേക്ഷിച്ച് ഓടിയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശി നന്ദുദേവ് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.