ഗസയില്‍ ഇസ്രായേലി ഡ്രോണ്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകര്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു

Update: 2026-01-22 02:18 GMT

ഗസ സിറ്റി: യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള ഫലസ്തീനിലെ ഗസയില്‍ ഇസ്രായേലി സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗസയില്‍ ആശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈജിപ്ഷ്യന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രായേലികള്‍ ആക്രമിച്ചത്. അനസ് ഗുണയിം, അബ്ദുല്‍ റഊഫ് ഷാത്ത്, മുഹമ്മദ് ഖഷ്ത എന്നീ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണമുണ്ട്.