ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേലി ടാങ്കിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഇസ്രായേലി സൈനികരും ആക്രമിക്കപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. ജബലിയ പ്രദേശത്ത് നടന്ന ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.