പഹല്‍ഗാം ആക്രമണത്തില്‍ കശ്മീരില്‍ വര്‍ഗീയ പ്രചാരണത്തിനെത്തിയ മൂന്ന് 'എക്‌സ് മുസ്‌ലിംസ്' പിടിയില്‍ (video)

Update: 2025-04-29 03:25 GMT

ശ്രീനഗര്‍: പഹല്‍ഗാമില്‍ ഏപ്രില്‍ 22നുണ്ടായ ആക്രമണത്തെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാനെത്തിയ മൂന്നു 'എക്‌സ് മുസ്‌ലിം' പ്രവര്‍ത്തകരെ കശ്മീര്‍ പോലിസ് പിടികൂടി.. യൂട്യൂബര്‍മാര്‍ കൂടിയായ സലീം വാസ്തിക്, ഇ അഹ്‌സാന്‍, സമീര്‍ എന്നിവരാണ് പിടിയിലായത്. കശ്മീര്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ എത്തിയത്.എന്നാല്‍, പോലിസ് പിടികൂടിയതോടെ മാപ്പു പറഞ്ഞു. മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇവര്‍ മൂന്നുപേരും ദീര്‍ഘകാലമായി ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവരാണ്. ഇതില്‍ സലീം വാസ്തിക് നേരത്തെ ഹിന്ദുവായി മാറിയിരുന്നുവെന്ന് ജയ്പൂര്‍ ഡയലോഗ്‌സ് പോലുള്ള ഹിന്ദുത്വ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.ഇസ്‌ലാം ഉപേക്ഷിച്ച് പോയതിന് ശേഷവും പേരില്‍ 'എക്‌സ് മുസ്‌ലിം' എന്ന് ചേര്‍ത്ത് ഇസ് ലാം വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്ന ഇത്തരക്കാര്‍ പൊതുവില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ്. ഹിന്ദുത്വ മീഡിയകളില്‍ ഇവരെ പ്രാധാന്യത്തോടെയും അവതരിപ്പിക്കും.