ഉല്‍സവം അലങ്കോലമാക്കാന്‍ ബോംബുമായെത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍

Update: 2025-04-07 01:04 GMT

തിരുവനന്തപുരം: കല്ലമ്പലത്ത് ഉത്സവം അലങ്കോലപ്പെടുത്താന്‍ നാടന്‍ ബോംബുമായി എത്തിയ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ലിസ്റ്റിലുള്ള വാള ബിജു, പ്രശാന്ത്, ജ്യോതിഷ് എന്നിവരെയാണ് പുല്ലൂമുക്ക് ക്ഷേത്ര പരിസരത്ത് നിന്ന് പിടികൂടിയിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വാള ബിജു. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ ആക്രമണം നടത്തുന്നതിന് പദ്ധതിയിടുന്നതിനിടെയാണ് സംഘം പിടിയിലായത്. നാടന്‍ ബോംബിനൊപ്പം ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.