യുഎസ് ഭീഷണിക്കെതിരേ ഗ്രീന്‍ലാന്‍ഡില്‍ വന്‍ പ്രതിഷേധം; മാര്‍ച്ചില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

Update: 2026-01-18 02:55 GMT

നൂക്ക്: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം. ആയിരക്കണക്കിന് പേരാണ് ഗ്രീന്‍ലാന്‍ഡിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ഗ്രീന്‍ലാന്‍ഡ് വില്‍പ്പനക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. യുഎസ് നടപടിയെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനം പ്രതിഷേധക്കാരെ കൂടുതല്‍ പ്രകോപിതരാക്കി. നൂക്കിലെ യുഎസ് കോണ്‍സുലേറ്റിലേക്കാണ് പ്രതിഷേധക്കാര്‍ പ്രകടനമായി പോയത്. ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സനും മാര്‍ച്ചില്‍ പങ്കെടുത്തു. ഗ്രീന്‍ലാന്‍ഡ് നിലവില്‍ നിയന്ത്രിക്കുന്ന ഡെന്‍മാര്‍ക്കിലും യുഎസിനെതിരേ പ്രതിഷേധങ്ങള്‍ നടന്നു. രാജ്യതലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ നടന്ന പ്രതിഷേധങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്തു.