തോട്ടപ്പള്ളി പൊഴിയില്‍ വള്ളംമറിഞ്ഞ് തൊഴിലാളിയെ കാണാതായി

Update: 2025-06-21 04:08 GMT

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയില്‍നിന്ന് മത്സ്യബന്ധനത്തിനായി കടലിലിറക്കിയ വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പല്ലന മഞ്ഞാണി തെക്കേതില്‍ സുദേവനെയാണ് കാണാതായത്. ഇന്ന് രാവിലെ ആറരയ്ക്കായിരുന്നു അപകടം. ഏഴുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ചിലര്‍ നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവരെ അടുത്തുള്ള വള്ളങ്ങളിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.