''ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ലജ്ജ തോന്നുന്ന കാലം വരും'': അമിത് ഷാ

Update: 2025-06-19 13:06 GMT

ന്യൂഡല്‍ഹി: ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് അധികം വൈകാതെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുന്‍ ഐഎഎസുകാരന്‍ അശുതോഷ് അഗ്‌നിഹോത്രിയുടെ 'മേം ബൂംദ് സ്വയം, ഖുദ് സാഗര്‍ ഹും' എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

''ഈ രാജ്യത്ത് ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്ക് അധികം വൈകാതെ ലജ്ജ തോന്നും. അങ്ങനൊരു സാഹചര്യം അധികം താമസിക്കാതെ ഉണ്ടാകും....നമ്മുടെ രാജ്യം, സംസ്‌കാരം, ചരിത്രം, മതം എന്നിവ മനസ്സിലാക്കാന്‍ പാതിവെന്ത ഒരു വിദേശ ഭാഷയ്ക്കും സാധിക്കില്ല. പൂര്‍ണമായ ഇന്ത്യയെന്ന ആശയം വിദേശഭാഷയ്ക്ക് മനസ്സിലാകില്ല. ഈ പോരാട്ടം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് എനിക്കറിയാം. പക്ഷേ, ഇന്ത്യന്‍ സമൂഹം അതില്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ രാജ്യം നമ്മുടെ ഭാഷകള്‍ ഉപയോഗിച്ചു ഭരിക്കും. അങ്ങനെ ലോകത്തെ നയിക്കുകയും ചെയ്യും''-അമിത് ഷാ പറഞ്ഞു.

പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുമ്പോഴാണ് അമിത് ഷായുടെ പുതിയ പരിഹാസം.