പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന് സൂചന. ഒന്നാംപ്രതി മരണ സുബിന്‍, കൂട്ടുപ്രതി ബര്‍ലിന്‍ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാലുപേരാണ് ഒളിവിലുള്ളത്. ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവര്‍ത്തകയും ഒത്താശ ചെയ്‌തെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഈ സഹപ്രവര്‍ത്തകയിലേക്കും അവരുടെ ആണ്‍സുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീളും. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനും സാധ്യതയുണ്ട്. തിരുവല്ലയില്‍ പോലിസുകാര്‍ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തില്‍ വിജിലന്‍സും പ്രാഥമിക അന്വേഷണം തുടങ്ങി.
അതേസമയം, ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആര്‍ ആനന്ദ് പറഞ്ഞു. സംഭവത്തില്‍ പോലിസിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും പൊലീസ് വ്യക്തമാക്കി.
കേസില്‍ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തില്‍ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിന്‍, സ്പായിലെത്തിയ കസ്റ്റമര്‍ക്കൊപ്പം നഗ്‌നവീഡിയോകള്‍ പകര്‍ത്തി എന്നുമാണ് റിപ്പോര്‍ട്ട്.