സ്പായിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സ്പാ ഉടമ സഞ്ജയ് ആരോപിച്ചു. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സ്പാകളില്‍ നിന്ന് പോലിസ് പണപ്പിരിവ് നടത്താറുണ്ട് എന്ന ആരോപണവും അന്വേഷിക്കും. പോലിസുകാരില്‍ ചിലര്‍ സ്പാകളില്‍ സന്ദര്‍ശകരാണെന്നും വിവരം. മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനാണെന്ന് സംഭവം നടന്ന സ്പായുടെ ഉടമ സഞ്ജയ് പറയുന്നു. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട 'മരണസുബിന്‍' അടക്കം മൂന്നുപേര്‍ പിടിയിലായിരുന്നു. കേസില്‍ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.
ഫെബ്രുവരി ഒന്നാം തിയതി ഉച്ചയോടെയാണ് തിരുവല്ല യുവതി ജോലി ചെയ്തിരുന്ന സ്പായിലാണ് സംഭവം നടന്നത്. സ്ഥാപനത്തില്‍ നിന്ന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട പ്രതികള്‍, അത് നല്‍കാത്തതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. സുബിന്‍ അലക്‌സാണ്ടര്‍ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള കുറ്റവാളിയാണ്.
കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ മുന്നുപേരെ കൂടാതെ മറ്റു മൂന്ന് പ്രതികള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ നിലവില്‍ ഒളിവില്‍ കഴിയുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
