
തെഹ്‌റാന്‍: ഇസ്രായേല്‍ സൈന്യത്തിന്റെ ഒരു എഫ്-35 ഫൈറ്റര്‍ ജെറ്റ് കൂടി വീഴ്ത്തിയെന്ന് ഇറാന്‍. ഫൈറ്റര്‍ ജെറ്റില്‍ നിന്നും ചാടിരക്ഷപ്പെടാന്‍ ശ്രമിച്ച പൈലറ്റിനെ പടിഞ്ഞാറന്‍ ഇറാനില്‍ നിന്നും പിടികൂടി. വെള്ളിയാഴ്ച്ച ഇസ്രായേല്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ അവര്‍ക്ക് നഷ്ടപ്പെട്ട എഫ്-35 ഫൈറ്റര്‍ ജെറ്റുകളുടെ എണ്ണം ഇതോടെ മൂന്നായി. നേരത്തെ വീഴ്ത്തിയ രണ്ടു ഫൈറ്റര്‍ ജെറ്റുകളില്‍ ഒന്നിന്റെ പൈലറ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.