യുവനടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Update: 2025-11-29 05:27 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പാലാരിവട്ടം പോലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്‌റ്റേഷനില്‍ നിന്നും വിട്ടയച്ചതിന് ശേഷം ഒരു കടയില്‍ കയറി ബ്ലെയ്ഡ് വാങ്ങി കൈയ്യിലെ ഞെരമ്പുകള്‍ മുറിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാരും പോലിസുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികില്‍സ നല്‍കിയ ശേഷം വിട്ടയച്ചു. 2017ല്‍ യുവനടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിനാണ് വിചാരണക്കോടതി വിധി പറയുക. ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും അടക്കം ആകെ ഒമ്പത് പേരാണ് കേസില്‍ വിചാരണ നേരിട്ടത്.