കോഴിക്കോട്: വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 25 പവന്‍ സ്വര്‍ണം കവര്‍ന്നു. മുക്കം കാരശ്ശേരിയ്ക്കടുത്ത് കുമാരനെല്ലൂരില്‍ ചക്കിങ്ങല്‍ വീട്ടില്‍ സെറീനയുടെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ഇന്നലെ രാത്രി എട്ടിനും പത്തിനുമിടയിലായിരുന്നു സംഭവം. സെറീനയും കുടുംബവും ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പോയിരിക്കുകയായിരുന്നു. മുക്കം പോലിസ് അന്വേഷണം ആരംഭിച്ചു.