കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശേരിയില്‍ ഒമ്പതു വീടുകളില്‍ നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് ഷാജിമോന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ താമരശേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്താന്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു. ബന്ദിപ്പൂര്‍ വഴി കര്‍ണാടയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. ഷാജിമോനെ പിന്തുടര്‍ന്ന താമരശേരി പോലിസ് ഗൂഢലൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്ത് മാത്രം ഇയാള്‍ക്കെതിരെ അറുപതോളം കേസുകളുണ്ട്.