സില്‍വര്‍ലൈനില്‍ പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നു: മുഖ്യമന്ത്രി

Update: 2025-12-10 01:13 GMT

കണ്ണൂര്‍: കെ-റെയില്‍ പദ്ധതിയില്‍ പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനര്‍ഥം പദ്ധതി ആകെ ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴിനോക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കുവേണ്ട കേന്ദ്രാനുമതി വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, കിട്ടിയില്ല. രാഷ്ട്രീയനിലപാടുകള്‍ കാരണമാണ് അനുമതി ലഭിക്കാതിരുന്നത് -അദ്ദേഹം പറഞ്ഞു.

2020 ഏപ്രില്‍ 15-നാണ് 63,941 കോടി പദ്ധതിച്ചെലവ് കണക്കാക്കിയുള്ള സില്‍വര്‍ലൈന്‍ പാതയുടെ ഡിപിആര്‍ കെ-റെയില്‍ ബോര്‍ഡ് അംഗീകരിച്ചത്. ജൂണില്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ 530 കിലോമീറ്റര്‍ പാതയില്‍ 3.54 മണിക്കൂറില്‍ യാത്ര സാധ്യമാക്കലായിരുന്നു ലക്ഷ്യം. 1,605 കോടിയുടെ വാര്‍ഷികവരുമാനവും ലക്ഷ്യമിട്ടു.