ഹിന്ദു പെണ്‍കുട്ടിയുടെ ജന്മദിന പാര്‍ട്ടിക്കെത്തിയ മുസ്‌ലിം സുഹൃത്തുക്കളെ ആക്രമിച്ച ഹിന്ദുത്വന്‍ മോഷണക്കേസ് പ്രതി
ബറെയ്‌ലി: ഹിന്ദു പെണ്‍കുട്ടിയുടെ ജന്മദിന പാര്‍ട്ടിക്കെത്തിയ മുസ്‌ലിംകളെ ആക്രമിച്ച ഹിന്ദുത്വന്‍ മോഷണം അടക്കം മൂന്നുകേസുകളില്‍ പ്രതി. ഋഷബ് താക്കൂര്‍ എന്നയാളാണ് മോഷണം, കൊലപാതക ശ്രമം തുടങ്ങി വിവിധ കേസുകളിലെ പ്രതി. പ്രതി നിലവില്‍ ഒളിവിലാണെന്ന് സുഭാഷ് നഗര്‍ എസ്എച്ച്ഒ ജിതേന്ദ്ര സിങ് പറഞ്ഞു. 2022ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും 2024ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക ശ്രമക്കേസിലും ഇയാള്‍ പ്രതിയാണെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. പിന്നീട് പണം തട്ടിപ്പ് കേസിലും ഇയാള്‍ പ്രതിയായി. ഈ കേസുകളിലെല്ലാം പോലിസ് കുറ്റപത്രം നല്‍കിയതാണ്. തൊഴില്‍ രഹിതനായ പ്രതിയെ വീട്ടുകാര്‍ പുറത്താക്കിയതാണ്. അതിനാല്‍ ചെറിയ വാടകയ്ക്ക് കിട്ടുന്ന മുറികളിലാണ് പ്രതി താമസിക്കുന്നത്. തൊഴില്‍ രഹിതരായ യുവാക്കളെയാണ് ഇയാള്‍ ഹിന്ദുത്വ സംഘത്തില്‍ ചേര്‍ക്കുന്നത്.