ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ വിമാനം പാകിസ്താന്‍ വീഴ്ത്തിയെന്ന യുഎസ് മാധ്യമമായ സിഎന്‍എന്നിന്റെ വാര്‍ത്തയെ ഉദ്ധരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദ വയറിന്റെ വെബ്‌സൈറ്റിന് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മേല്‍പ്പറഞ്ഞ വാര്‍ത്ത ദ വയര്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്. വിലക്കിനെതിരെ കോടതിയെ സമീപിക്കുമെന്ന് ദ വയര്‍ അറിയിച്ചു.വാര്‍ത്ത സിഎന്‍എന്‍ പിന്‍വലിച്ചിട്ടില്ല.