കണ്ണൂര്‍: എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് നേരെ ആക്രമണമുണ്ടായെന്ന് പരാതി. ഇരിട്ടി വിളക്കോട് വെച്ചുണ്ടായ ആക്രമണത്തില്‍ നൈസാമിന്റെ കാലിന് വെട്ടേറ്റതായാണ് പരാതി. ഇയാളെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് വെട്ടിയതെന്നാണ് ആരോപണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് പോലിസിന്റെ അനുമാനം.