ആദായനികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 തന്നെ

ജൂലൈ 31 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം. ഇത് ഇക്കുറി ആദ്യം സെപ്തംബര്‍ 30 ലേക്ക് നീട്ടി. സെപ്തംബര്‍ മാസത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കി

Update: 2021-12-31 13:55 GMT

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 തന്നെയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കാലാവധി നീട്ടിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് റവന്യു സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയ്യതിയാണ് ഇന്ന്. ഇന്ന് ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴയോടെ മാര്‍ച്ച് 31 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഇന്‍കം ടാക്‌സ് നിയമത്തിന്റെ 234 എ സെക്ഷന്‍ പ്രകാരം നികുതിദായകന് നിശ്ചിത തിയ്യതിക്കുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അയ്യായിരം രൂപ വരെയുള്ള പിഴയോടെ പിന്നീട് ഫയല്‍ ചെയ്യാം. സാധാരണ ജൂലൈ 31 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം. ഇത് ഇക്കുറി ആദ്യം സെപ്തംബര്‍ 30 ലേക്ക് നീട്ടിയിരുന്നു. സെപ്തംബര്‍ മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കി. ഈ സമയവും നീട്ടിയതായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അത് ശരിയെല്ലെന്നാമ് കേന്ദ്ര ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.

Tags:    

Similar News