ഏറ്റവും വലിയ ഭൂരിപക്ഷം യാസ്മിന്‍ അരിമ്പ്രയ്ക്ക്

Update: 2025-12-14 06:10 GMT

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട യാസ്മിന്‍ അരിമ്പ്ര. ചേരൂര്‍ ഡിവിഷനില്‍ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച യാസ്മിന്‍ 33,668 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇടത് സ്ഥാനാര്‍ഥിയായ ഐഎന്‍എലിന്റെ തയ്യില്‍ റംല ഹംസയ്ക്ക് 13,027 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 4,001 വോട്ടുകളുമാണ് ലഭിച്ചത്. നിലവിലെ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് യാസ്മിന്‍.