പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ പിന്‍വലിച്ചു

Update: 2025-12-22 04:08 GMT

മലപ്പുറം: മുസ്‌ലിം ലീഗ് ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ഹര്‍ത്താല്‍ യുഡിഎഫ് പിന്‍വലിച്ചു. ലീഗ് ഓഫിസ് ആക്രമിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തതാണ് കാരണം. ഓഫിസിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായാണ് ലീഗ് ആരോപണം. അതേസമയം, ലീഗ് പ്രവര്‍ത്തകര്‍ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് സിപിഎം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു രാത്രി 9.30ഓടെയായിരുന്നു സംഭവം. യുഡിഎഫ് വിജയാഘോഷ പ്രകടനം ഇന്നലെ നടന്നിരുന്നു. അതിനിടെ ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഓഫിസിന് കല്ലെറിഞ്ഞതായാണ് സിപിഎം ആരോപിച്ചത്. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവേയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്.