ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടപ്പളളിച്ചിറ ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. അജേഷ് മനോഹര്‍ 20 വോട്ടിന് ജയിച്ചു.

Update: 2021-12-08 05:10 GMT

കോഴിക്കോട്: സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടപ്പളളിച്ചിറ ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. അജേഷ് മനോഹര്‍ 20 വോട്ടിന് ജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് വോട്ടെടുപ്പ് നടന്നത്. അരുണ്‍ കല്ലറക്കലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥി പിസി വിനോദായിരുന്നു. 27 ഡിവിഷനുളള നഗരസഭയില്‍ എല്‍ഡിഎഫിന് 14, യുഡിഎഫിന് 13 എന്നിങ്ങനെയാണ് കക്ഷി നില. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലും 20 പഞ്ചായത്ത് വാര്‍ഡുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 115 സ്ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്.

Tags:    

Similar News