തെഹ്‌റാന്‍: ഇറാനില്‍ കൊള്ളയും കൊലയും നടത്തുന്ന അക്രമികളുടെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്തു. തെഹ്‌റാനില്‍ കൊള്ളയ്ക്കും കൊള്ളിവയ്പ്പിനും നേതൃത്വം നല്‍കിയവരെ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് പിടികൂടിയത്. തെഹ്‌റാനില്‍ രണ്ടു പള്ളികള്‍ക്ക് തീയിട്ട സംഘത്തിന് നേതൃത്വം നല്‍കിയത് ഇവരായിരുന്നു. ഇവരുടെ സഹായികളായ 297 പേരും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും വിദേശനിര്‍മിത ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും രേഖകളും പിടിച്ചെടുത്തു. പ്രതികളെ അതിവേഗം വിചാരണ ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തെഹ്‌റാനില്‍ 20 കേസുകളാണ് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലെ പ്രതികളെല്ലാം ഏറെക്കുറെ പിടിയിലായിട്ടുണ്ട്.