മസ്ജിദ് ഭൂമിയില്‍ അവകാശ വാദം; ഹൈദരാബാദില്‍ സംഘര്‍ഷം

Update: 2025-06-18 13:10 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ മല്ലേപ്പള്ളിയിലെ മസ്ജിദ് ഇബ്രാഹിമിന്റെ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഒരു അഭിഭാഷകന്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിന് കാരണമായി. അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയുടെ ഭാഗമായി മസ്ജിദില്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞു.


തുടര്‍ന്ന് എഐഎംഐഎം എംഎല്‍എ മജീദ് ഹുസൈന്‍ കൂടി പ്രദേശവാസികള്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് പ്രദേശവാസികളും എംഎല്‍എയും സംഘവും മസ്ജിദില്‍ പ്രാര്‍ത്ഥനയും നടത്തി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ എഐഎംഐഎം പ്രവര്‍ത്തകര്‍ മസ്ജിദ് പരിസരത്തുണ്ടായിരുന്നതായി മജീദ് ഹുസൈന്‍ പറഞ്ഞു. അഭിഭാഷകന്റെ ഹരജിക്കെതിരെ കോടതിയിലും പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.