പള്ളിയില്‍ നിന്നും ഖുര്‍ആനുകള്‍ മോഷണം പോയി; വയലില്‍ കത്തിച്ച നിലയില്‍

Update: 2025-05-13 12:32 GMT

ബംഗളൂരു: കര്‍ണാടകത്തിലെ ബെല്‍ഗാമില്‍ പള്ളിയില്‍ നിന്നും ഖുര്‍ആന്‍ മോഷ്ടിച്ചു കത്തിച്ചു. ബെല്‍ഗാമിലെ ശാന്തിബസ്ത്വാദ ഗ്രാമത്തിലാണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന പള്ളിയില്‍ സൂക്ഷിച്ചിരുന്ന നിരവധി ഖുര്‍ആനുകളാണ് വയലില്‍ ഇട്ട് കത്തിച്ചതായി കണ്ടത്.

തിങ്കളാഴ്ച്ച രാവിലെ പ്രാര്‍ത്ഥനക്ക് എത്തിയവരാണ് ഖുര്‍ആന്‍ മോഷണം പോയതായി അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയലില്‍ തീയിട്ട നിലയില്‍ കണ്ടത്. പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ബെല്‍ഗാം കമ്മീഷണര്‍ യാദ മാര്‍ട്ടിന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്തെ മുസ് ലിംകള്‍ ചന്നമ്മ സര്‍ക്കിളില്‍ പ്രതിഷേധ പ്രകടനം നടത്തി.