ജെറുസലേം: ഗസയിലും വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ വംശഹത്യ ശക്തമാക്കിയതിനിടയിലും കടുത്ത നിയന്ത്രണങ്ങളെ നേരിട്ട് ആയിരക്കണക്കിന് ഫലസ്തീനികള്‍ മസ്ജിദുല്‍ അഖ്‌സയിലെത്തി. മസ്ജിദിന് സമീപം നിരവധി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചാണ് വിശ്വാസികളെ ഇസ്രായേലി സൈന്യം നേരിട്ടത്. നിരവധി പേരെ മടക്കി അയക്കുകയും ചെയ്തു. അടുത്തിടെയായി ജൂത കുടിയേറ്റക്കാര്‍ സ്ഥിരമായി മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറുന്നുണ്ട്. ഇസ്രായേല്‍ കിഴക്കന്‍ ജെറുസലേം കൈയ്യേറിയതിന്റെ 58ാം വാര്‍ഷികമായ തിങ്കളാഴ്ച്ച ജൂത കുടിയേറ്റക്കാര്‍ വ്യാപക അക്രമം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ജെറുസലേം ഗവര്‍ണറേറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.