ടെന്നീസ് താരം രാധികയെ പിതാവ് വെടിവച്ചു കൊന്നു

Update: 2025-07-10 12:53 GMT

ഗുഡ്ഗാവ്: ടെന്നീസ് താരം രാധിക യാദവിനെ(25) പിതാവ് വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലെ ലോക് ഫേസ് എന്ന പ്രദേശത്താണ് സംഭവം. അഞ്ചുതവണയാണ് പിതാവ് രാധികയെ വെടിവച്ചതെന്ന് പോലിസ് പറഞ്ഞു.


കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും തോക്ക് കസ്റ്റഡിയില്‍ എടുത്തെന്നും പോലിസ് അറിയിച്ചു. വീട്ടിലെ ഒന്നാം നിലയില്‍ വെച്ച് രാധികയ്ക്കു നേരേ പിതാവ് അഞ്ചു തവണ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ മൂന്ന് ബുള്ളറ്റുകള്‍ യുവതിയുടെ ശരീരത്തില്‍ തുളഞ്ഞുകയറി. ശബ്ദം കേട്ട് എത്തിയവര്‍ യുവതിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാം റീലുകള്‍ പതിവായി ചിത്രീകരിക്കുകയും പോസ്റ്റ് ചെയ്യുന്നതിലും പിതാവ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.