മുസ്‌ലിംകള്‍ക്കെതിരേ ഗറില്ലാ യുദ്ധം നടത്തണമെന്ന് ടി രാജാ സിങ് എംഎല്‍എ; മദ്രസകള്‍ക്കും പള്ളികള്‍ക്കുമെതിരേ കാംപയിന്‍ തുടങ്ങിയെന്ന് രാകേഷ് ഉത്തരാഖണ്ഡി
ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്കെതിരേ ഗറില്ലാ യുദ്ധം നടത്തണമെന്ന് തെലങ്കാനയില്‍ നിന്നുള്ള എംഎല്‍എ ടി രാജാ സിങ്. ഡല്‍ഹിയില്‍ നടന്ന ഹിന്ദുത്വ സംഘടനകളുടെ യോഗത്തിലാണ് ടി രാജാ സിങ് ഈ ആവശ്യം ഉന്നയിച്ചത്. ' ജിഹാദികള്‍ക്ക്' മനസിലാവുന്ന രീതിയില്‍ അവരെ പാഠം പഠിപ്പിക്കണം. ഗറില്ലാ രീതിയില്‍ യുദ്ധം ചെയ്യാന്‍ തയ്യാറുള്ളവരുടെ പേരുകള്‍ എനിക്ക് വേണം. ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വലം കൈ ചെയ്യുന്നത് ഇടംകൈ അറിയില്ല. രഹസ്യ പ്രവര്‍ത്തനം നടത്താന്‍ രഹസ്യപ്രവര്‍ത്തകര്‍ വേണം. അങ്ങനെയുള്ളവരുണ്ടെങ്കില്‍ എന്നെ ബന്ധപ്പെടണം. ബുദ്ധിയുള്ളവര്‍ക്ക് ഈ ലക്ഷണങ്ങളില്‍ നിന്നും മനസിലാവും.''- രാജാ സിങ് പറഞ്ഞു. മദ്രസകള്‍ക്കും ദര്‍ഗകള്‍ക്കും പള്ളികള്‍ക്കുമെതിരേ തന്റെ ഗ്രൂപ്പ് കാംപയിന്‍ ആരംഭിച്ചതായി പരിപാടിയില്‍ പങ്കെടുത്ത രാകേഷ് ഉത്തരാഖണ്ഡി പറഞ്ഞു. ഉത്തരാഖണ്ഡില്‍ 42 കടക്കാരെ ഒഴിപ്പിച്ച് പകരം ആ കടകള്‍ ഹിന്ദുക്കള്‍ക്ക് നല്‍കിയതായും രാകേഷ് അവകാശപ്പെട്ടു. വരുന്ന 15-20 വര്‍ഷത്തില്‍ വലിയ യുദ്ധം നടക്കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത മറ്റൊരാള്‍ പറഞ്ഞു. ആക്രമണത്തിലൂടെ മാത്രമേ 'അവരെ' പരിഷ്‌കരിക്കാനാവൂയെന്നും അയാള്‍ അഭിപ്രായപ്പെട്ടു.