റമദാന്‍ മാസത്തില്‍ മുസ്‌ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലു മണിക്ക് വീട്ടില്‍ പോവാം; ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍
ഹൈദരാബാദ്: റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ മുസ്‌ലിം ജീവനക്കാര്‍ക്കായി ഡ്യൂട്ടി സമയം പരിഷ്‌കരിച്ച് തെലങ്കാന സര്‍ക്കാര്‍. മാര്‍ച്ച് രണ്ടു മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് വൈകുന്നേരെ നാലു മണിക്ക് വീട്ടിലേക്ക് മടങ്ങാം.
പ്രത്യേക ചുമതലകളുണ്ടെങ്കില്‍ മാത്രം നാലു മണിക്ക് ശേഷം ഡ്യൂട്ടിയില്‍ തുടര്‍ന്നാല്‍ മതിയാവും. സര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ്, കോര്‍പറേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ കോളജുകള്‍ എന്നിവയിലെ എല്ലാതരം ജീവനക്കാര്‍ക്കും ഇത് ബാധകമായിരിക്കും.