മാവോവാദികള്‍ വധഭീഷണി മുഴക്കിയെന്ന് ബിജെപി എംപി

Update: 2025-06-24 15:08 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബക് മണ്ഡലത്തിലെ ബിജെപി നേതാവും എംപിയുമായ രഘുനന്ദന്‍ റാവുവിന് മാവോവാദികളുടെ വധഭീഷണി. മധ്യപ്രദേശിലെ മാവോവാദിയെന്ന് പറഞ്ഞ് ഒരാള്‍ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന് രഘുനന്ദന്‍ റാവു തെലങ്കാന ഡിജിപിക്ക് പരാതി നല്‍കി. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയ കോളാണ് എംപിക്ക് വന്നതെന്ന് പോലിസ് അറിയിച്ചു. പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്റ് കിഷന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ് പരാതി നല്‍കുമെന്ന് രഘുനന്ദന്‍ റാവു പറഞ്ഞു.