പുരി: ഭാര്യയേയും കാമുകനെയും മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തി ഭര്‍ത്താവും സുഹൃത്തുക്കളും. ഒഡീഷയിലെ പുരിയിലാണ് സംഭവം. സ്‌കൂള്‍ അധ്യാപികയായ ഭാര്യയേയും മറ്റൊരു അധ്യാപകനെയുമാണ് ഭര്‍ത്താവും സംഘവും മര്‍ദ്ദിച്ചത്. സ്ത്രീയുടെയും പുരുഷന്റെയും കഴുത്തില്‍ ചെരുപ്പുമാലയും ഇട്ടു. കഴിഞ്ഞദിവസം രാത്രി ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ അവിടെ ആണ്‍സുഹൃത്തുമുണ്ടായിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും വീട്ടില്‍ നിന്നും വലിച്ച് പുറത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ആണ്‍സുഹൃത്തിന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റുകയും ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരേ പോലിസ് കേസെടുത്തു. സ്ത്രീയുടെ അന്തസ് കളയുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു, ആക്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.