മുസ്‌ലിം കുട്ടികള്‍ക്ക് മതപാഠങ്ങള്‍ പറഞ്ഞുനല്‍കിയ അധ്യാപകന്‍ അറസ്റ്റില്‍
ഗുവാഹതി: മുസ്‌ലിം കുട്ടികള്‍ക്ക് മതപാഠങ്ങള്‍ പറഞ്ഞുനല്‍കുകയായിരുന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു. മതപാഠങ്ങള്‍ മനസിലാക്കാന്‍ സ്വന്തം വീട്ടില്‍ എത്തുന്ന കുട്ടികള്‍ക്ക് ക്ലാസെടുക്കുകയായിരുന്ന മുഹമ്മദ് സലീമുദ്ദീന്‍ എന്നയാളെയാണ് അസ്മിലെ ലുംധിങില്‍ അറസ്റ്റ് ചെയ്തത്. സലീമുദ്ദീന്റെ വീട്ടില്‍ നിയമവിരുദ്ധ മദ്‌റസ പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത്തും രാഷ്ട്രീയ ബജ്‌റങ് ദള്‍ പ്രവര്‍ത്തകരും സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന് പോലിസ് എത്തി സലീമുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശത്ത് മദ്‌റസ തുറക്കാന്‍ പ്രത്യേക അനുമതി തേടിയില്ലെന്ന് ഹിന്ദുത്വ നേതാവായ അമൃത് പോള്‍ പറഞ്ഞു. കുട്ടികള്‍ക്ക് മതപാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ മദ്‌റസയുടെ പോലും ആവശ്യമില്ലെന്ന് പ്രദേശവാസികളായ മുസ്‌ലിംകളും പറഞ്ഞു.