വെസ്റ്റ്ബാങ്കില്‍ മെര്‍ക്കാവ ടാങ്കുകള്‍ വിന്യസിച്ച് ഇസ്രായേല്‍

Update: 2025-02-23 15:35 GMT

റാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ മെര്‍ക്കാവ ടാങ്കുകള്‍ വിന്യസിച്ച് ഇസ്രായേലി സൈന്യം. 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ ഈ ടാങ്കുകളെ വെസ്റ്റ്ബാങ്കില്‍ കൊണ്ടുവരുന്നത്. ജനിന്‍, തുല്‍ക്കാം, നുല്‍ ശാംസ് അഭയാര്‍ത്ഥി കാംപുകളെ ആക്രമിക്കാനാണ് ഇവ കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സയണിസ്റ്റ് സൈന്യം നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് അമ്പതിനായിരത്തോളം ഫലസ്തീനികള്‍ കൂടി അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. നാല്‍പതിനായിരം ഫലസ്തീനികളെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന് ഇസ്രായേലി പോലിസ് മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് തന്നെ സമ്മതിച്ചു. അതേസമയം, ലബ്‌നാനിലെ ഹിസ്ബുല്ലയുടെ നേതാക്കളായ സയ്യിദ് ഹസന്‍ നസറുല്ലയുടെയും ഹാഷിം സഫിയുദ്ദീന്റെയും സംസ്‌കാരചടങ്ങുകളുടെ സമയത്ത് നടത്തിയ പൊതുപരിപാടി ഫലസ്തീന്‍ അതോറിറ്റി തടഞ്ഞു.