ചെന്നൈ: തമിഴ്‌നാട്ടിലെ കാരൂരില്‍ നടന്ന റാലിയിലെ തിക്കുംതിരക്കിലും നിരവധി പേര്‍ മരിച്ച സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കാരൂരില്‍ നടന്ന സംഭവങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്നും ആവശ്യപ്പെട്ടാണ് ഹരജി. ഇന്ന് ഞായറാഴ്ചയായിട്ടും ഹരജി ജസ്റ്റിസ് ദണ്ഡപാണിക്ക് മുന്നില്‍ എത്തിച്ചു. കേസ് ഉടന്‍ പരിഗണിക്കാമെന്ന് ജഡ്ജി അറിയിച്ചു. തങ്ങള്‍ എല്ലാ ആഴ്ചയും റാലികള്‍ നടത്തുന്നതാണെന്ന് തമിഴക വെട്രി കഴകം കോടതിയെ അറിയിച്ചു.