ഇതര സംസ്ഥാന തൊഴിലാളിയെ വാള്‍ കൊണ്ട് വെട്ടി കൗമാരക്കാരന്‍; വിജയ ചിഹ്നം കാണിച്ച് വീഡിയോ

Update: 2025-12-29 14:00 GMT

ചെന്നെ: ഇതര സംസ്ഥാന തൊഴിലാളിയെ ട്രെയ്‌നില്‍ വച്ച് വാളു കൊണ്ട് വെട്ടി കൗമാരക്കാര്‍. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ സോഷ്യല്‍മീഡിയയിലും പങ്കുവച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നടന്ന സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശിയെ തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ശിവഗംഗ എംപി കാര്‍ത്തി ചിദംബരം ആവശ്യപ്പെട്ടു.