താഹിര്‍ ഹുസൈന് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാം, എസ്‌കോര്‍ട്ട് പരോള്‍ അനുവദിച്ച് ഹൈക്കോടതി

Update: 2025-01-14 16:37 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് യുഎപിഎ കേസില്‍ ജയിലില്‍ അടച്ച താഹിര്‍ ഹുസൈന് എസ്‌കോര്‍ട്ട് പരോള്‍ അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്താഫാബാദ് മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനാലാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്ന ദിവസവും അതിന്റെ ആവശ്യങ്ങള്‍ക്കുള്ള ദിവസങ്ങളിലുമാണ് പോലിസ് അകമ്പടിയില്‍ പരോള്‍ നല്‍കേണ്ടതെന്ന് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണയുടെ ഉത്തരവ് പറയുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ ആയിരുന്ന കാലത്താണ് പൗരത്വ നിയമഭേദഗതി വിരുദ്ധസമരത്തില്‍ താഹിര്‍ ഹുസൈന്‍ പങ്കെടുത്തത്. തുടര്‍ന്ന് യുഎപിഎ കേസില്‍ പോലിസ് പ്രതിചേര്‍ക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടി പുറത്താക്കി. അടുത്തിടെയാണ് അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മില്‍ ചേര്‍ന്നത്.