സന്‍ആ: യെമനിലെ ഹജ്ജാഹ് പ്രവിശ്യയില്‍ പ്രവര്‍ത്തകര്‍ക്ക് തൂഫാനുല്‍ അഖ്‌സ പരിശീലനവുമായി അന്‍സാറുല്ല. ഖാമിസ് അല്‍ ഖ്വാലയിലും അല്‍ ഖബയിലുമാണ് ഓപ്പണ്‍ മിലിട്ടറി കോഴ്‌സ് നടത്തിയത്. ശത്രുകേന്ദ്രങ്ങളില്‍ കയറാനും കൃത്യമായി ആക്രമിക്കാനും വേണ്ട പരിശീലനമാണ് നല്‍കിയത്. ഫലസ്തീന് ആവശ്യമുള്ളപ്പോള്‍ ഇടപെടാനാണ് പരിശീലനമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ഗസയെയും യെമനെയും പ്രതിരോധിക്കാന്‍ തങ്ങളുടെ ഏറ്റവും മൂല്യമേറിയ ജീവന്‍ നല്‍കാനും തയ്യാറാണെന്ന പങ്കെടുത്തവര്‍ പറഞ്ഞു. ഗസയിലെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊലപ്പെടുത്തിയവര്‍ ഏതു കാലത്തായാലും പിടികൂടപ്പെടുമെന്നും അവര്‍ക്കെതിരേ നടപടികളുണ്ടാവുമെന്നും നേതാക്കള്‍ പറഞ്ഞു.