ദമസ്‌കസ്: അറബ് ഭൂരിപക്ഷപ്രദേശമായ ദെയര്‍ എസ്സോറില്‍ സൈന്യത്തെ വിന്യസിച്ച് സിറിയന്‍ സര്‍ക്കാര്‍. നേരത്തെ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന കുര്‍ദ് സൈനികവിഭാഗമായ എസ്ഡിഎഫ് പിന്‍മാറിയതിനെ തുടര്‍ന്നാണ് നടപടി. ഐഎസ് സംഘടനക്കെതിരെ യുഎസ് നേതൃത്വത്തില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് ദെയര്‍ എസ്സോര്‍ പ്രദേശം എസ്ഡിഎഫ് പിടിച്ചെടുത്തിരുന്നത്. അതേസമയം, എസ്ഡ്എഫിനെ സിറിയന്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്ന കരാറില്‍ എസ്ഡിഎഫ് മേധാവി മസ്‌ലും ആബ്ദി ഒപ്പിട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ്, ഖത്തര്‍ അമീര്‍, ഫ്രഞ്ച് പ്രസിഡന്റ് എന്നിവര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.